Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trees To Be

Kottayam

എ​ബി​സി സെ​ന്‍റ​ർ; വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി വ​ള​പ്പി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കും

വാ​ഴൂ​ർ: നി​ർ​ദി​ഷ്ട എ​ബി​സി സെ​ന്‍റ​ർ (ആ​നി​മ​ൽ ബെ​ർ​ത്ത് ക​ൺ​ട്രോ​ൾ) തു​ട​ങ്ങു​ന്ന വാ​ഴൂ​ർ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി വ​ള​പ്പി​ലെ മ​ര​ങ്ങ​ൾ അ​ടു​ത്ത​യാ​ഴ്ച മു​റി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​പി. റെ​ജി പ​റ​ഞ്ഞു. ഒ​പ്പം പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ര​ണ്ടു വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ലൈ​നും മാ​റ്റി​സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. ഇ​തി​നാ​യി​വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 44,000 രൂ​പ കെ​എ​സ്ഇ​ബി​യി​ൽ അ​ട​ച്ചി​ട്ടു​ണ്ട്.


പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ എ​ട്ട് മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​മാ​റ്റു​ന്ന​ത്. മൂ​ന്നു ത​വ​ണ ലേ​ലം ന​ട​ത്തി​യി​ട്ടും എ​സ്റ്റി​മേ​റ്റ് തു​ക​യി​ൽ ലേ​ല​ത്തു​ക എ​ത്താ​തെ വ​ന്ന​തോ​ടെ കു​ടി​യ ലേ​ല​ത്തു​ക​യാ​യ 41,000 രൂ​പ​യ്ക്ക് സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണു ചെ​യ്ത​ത്.

ഒ​രു കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ച്ചെ​ല​വ്. പ​ദ്ധ​തി​ക്കാ​യി വാ​ഴൂ​ർ,ക​ങ്ങ​ഴ, വെ​ള്ളാ​വൂ​ർ, ക​റു​ക​ച്ചാ​ൽ, ചി​റ​ക്ക​ട​വ്, നെ​ടും​കു​ന്നം,കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി, കോ​രു​ത്തോ​ട്, മ​ണി​മ​ല, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ൾ ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും കൂ​ട്ടി​ക്ക​ൽ, പാ​റ​ത്തോ​ട്, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, പൂ​ഞ്ഞാ​ർ, തീ​ക്കോ​യി, ത​ല​നാ​ട്, ത​ല​പ്പ​ലം, തി​ട​നാ​ട്, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ന്ന​ര ല​ക്ഷം രൂ​പ വീ​തം ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് -15 ല​ക്ഷം, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് - 15 ല​ക്ഷം, പാ​ലാ ന​ഗ​ര​സ​ഭ - 11 ല​ക്ഷം, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ - 11 ല​ക്ഷം, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് - 11 ല​ക്ഷം, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 15.5 ല​ക്ഷം​എ​ന്നി​ങ്ങ​നെ​യാ​ണ് ഫ​ണ്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​കെ ഒ​രു കോ​ടി 15 ല​ക്ഷം രൂ​പ​യാ​ണ് ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.

25 സെ​ന്‍റ് സ്ഥ​ല​ത്ത് 50 പ​ട്ടി​ക്കൂ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ദി​വ​സം 17 വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ന​ട​ത്താ​ൻ ക​ഴി​യു​ക. വ​ന്ധ്യം​ക​ര​ണം ചെ​യ്ത തെ​രു​വു​നാ​യ്ക്ക​ളെ മൂ​ന്നു ദി​വ​സം സെ​ന്‍റ​റി​ൽ പാ​ർ​പ്പി​ക്ക​ണം. തു​ട​ർ​ന്ന് ഇ​വ​യു​ടെ ചെ​വി​യി​ൽ അ​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി പി​ടി​ച്ച സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി വി​ടും.

 

Latest News

Corehub Up